ഓണ്‍ലൈന്‍ മാര്‍ഗനിര്‍ദേശം

0

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴിയുള്ള സ്‌കൂള്‍ പാഠ്യപദ്ധതിക്കായുള്ള മാര്‍ഗനിര്‍ദേശമായി. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല. കേന്ദ്രനിര്‍ദേശം കാത്തിരിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനം.സ്‌കൂളുകള്‍ തുറന്ന ശേഷം അധ്യാപകരും എത്തിയാല്‍ മതിയാകും.

വിക്ടേഴ്‌സ് ചാനലില്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും. ഫസ്റ്റ് ബെല്‍ എന്ന് പേരിട്ട പരിപാടയില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ക്കുള്ള പഠനം ഉണ്ടാകും. രാവിലെ 8.30 മുതല്‍ 10.30 വരെയാണ് പ്ലസ്ടുക്കാര്‍ക്കുള്ള പഠനം. അടുത്ത അര മണിക്കൂര്‍ ഒന്നാം ക്ലാസുകാര്‍ക്കാണ്. 11 ന് പത്താംക്ലാസുകാര്‍ക്കാണ്. വിക്ടേഴ്‌സ് ചാനലിന്റെ വെബ്‌സൈറ്റിലും ക്ലാസുകള്‍ ഉണ്ടാകും.

ടിവിയോ ഫോണാ ഇല്ലാത്തവരുടെ പഠനം പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തണം. ഇതിനായി സമീപത്തെ വായനശാലകള്‍ അടക്കമുള്ള പൊതു ഇടങ്ങള്‍ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ക്ലാസിന് ശേഷം ക്ലാസിലെ കുട്ടികളുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പു വഴിയോ മറ്റോ അധ്യാപകര്‍ വിഷയം ചര്‍ച്ച നടത്തണം. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ രണ്ടാംഘട്ട മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും.