സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മൂലം രോഗം പരന്നതാണ് ഒരാള്‍ക്ക്. ജയിലിലുള്ള രണ്ടുപേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിലെ രണ്ടു പേരാണ് മറ്റ് രോഗികള്‍. 10 പേരുടെ ഫലം നെഗറ്റീവാണ്.
ഇന്നത്തെ രോഗികള്‍
പാലക്കാട് -14
കണ്ണൂര്‍ -7
തൃശൂര്‍, പത്തനംതിട്ട -6
മലപ്പുറം,തിരുവനന്തപുരം – 5
കാസര്‍കോട്, എറണാകുളം-4
ആലപ്പുഴ- 3
വയനാട്, കൊല്ലം -2
ഇടുക്കി, കോട്ടയം, കോഴിക്കോട് -1
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെച്ചത് -620.71 കോടി രൂപ
ഇതുവരെ ചെലവായത് – 227.35
കിസാന്‍ ക്രഡിറ്റ് കാര്‍ഡില്ലാത്തവരുടെ കാര്‍ഷിക വായ്പ തിരിച്ചടവിന് സമയം നീട്ടി നല്‍കണം
കേന്ദ്ര കൃഷിമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടു. ആഗസ്റ്റ് 31 വരെ സാവകാശം അനുവദിക്കണം





































