ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഛത്തീസ്ഗഡ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ്. ഐഎഎസ് രാജിവെച്ച് രാഷ്ട്രീയത്തില്‍ വന്ന ജോഗി രണ്ടുതവണ വീതം ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്നു.
കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവായിരിക്കുമ്പോഴാണ് ഒളികാമറ വിവാദത്തെ തുടര്‍ന്ന് പാര്‍ടിയില്‍ നിന്ന് പുറത്തായി. തുടര്‍ന്ന് കാറപകടത്തില്‍ രണ്ടു കാലുകളും നഷ്ടമായി. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ജോഗിയുടെ മകന്‍ അമിത് ജോഗിയേയും കോണ്‍ഗ്രസ് പുറത്താക്കി. തുടര്‍ന്ന് ജോഗി ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് എന്ന പാര്‍ടി രൂപീകരിച്ചെങ്കിലും കാര്യമായി ശോഭിക്കാനായില്ല. ജോഗിയുടെ ഭാര്യ ഇപ്പോഴും കോണ്‍ഗ്രസ് നേതാവാണ്. മരുമകള്‍ ബിഎസ്പിയിലും.