റദ്ദാക്കാനാകില്ല

0

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് തോമസിന് എതിരായ വിജിലന്‍സ് കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. തമിഴ്നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിനാണ് ജേക്കബ് തോമസിന് എതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് കേസില്‍ കാര്യമുണ്ടെന്ന്‌ കോടതി വിലയിരുത്തി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമാസ് കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം.

കേസിന്‍റെ അന്വേഷണപുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്‍റെ ഹര്‍ജിയില്‍  അന്തിമ തീരുമാനമെടുക്കുക എന്നും ഹൈക്കോടതി വ്യക്തമാക്കി. ശനിയാഴ്ച ജേക്കബ് തോമസ് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് വിജിലന്‍സിന്റെ അപ്രതീക്ഷിത നീക്കം.