ഏറെ പഴി കേട്ടെങ്കിലും ബെവ്ക്യു ആപ്പ് തല്‍ക്കാലം തുടരാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം. ഫെയര്‍കോഡ് എന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനിയായതിനാല്‍ ചെറിയ പരിഗണന നല്‍കാം എന്നാണ് തീരുമാനം.
ആരോപണങ്ങളും പ്രതിഷേധങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ബെവ്ക്യു ആപ്പ് ഉപേക്ഷിച്ചാല്‍ പ്രതിപക്ഷത്തിന് വടി കൊടുക്കുന്നതിന് തുല്യമാകും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്തായാലും കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായ ചെറിയ മേല്‍ക്കൈ മദ്യവിതരണത്തിലും ആപ്പ് നിര്‍മാണത്തിലും നഷ്ടമായെന്നും വിലയിരുത്തുന്നു.