രാജ്യത്ത് അടുത്ത ഘട്ടം ലോക്ക് ഡൗണ്‍ കോവിഡ് മേഖലകളില്‍ മാത്രമാകാന്‍ സാധ്യത. കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
നാലാംഘട്ട ലോക്ക് ഡൗണ്‍ 31ന് അവസാനിക്കാനിരിക്കെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് വ്യാപന മേഖലകളില്‍ മാത്രം നിയന്ത്രണം മതി എന്ന നിലപാടിലാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും. പ്രശ്‌നബാധിതമല്ലാത്ത മേഖലകളില്‍ സാധാരണ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണം. കൂടുതല്‍ വിപണികള്‍ തുറന്ന് ജനജീവിതം സാധാരണ നിലയിലാക്കുക, അന്തര്‍ സംസ്ഥാന ഗതാഗതത്തില്‍ ഇളവ് അനുവദിക്കുക, സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്നു.
രാജ്യത്ത് കോവിഡ് രോഗികളും മരണവും കൂടി വരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാനും പറ്റില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ടുകള്‍ പറയുന്നു.