കുവൈറ്റില്‍ ഇളവ്

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി കുവൈറ്റും. കര്‍ഫ്യു സമയം ചുരുക്കിയാണ് ജനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത്. മെയ് 31 മുതല്‍ കര്‍ഫ്യു സമയം വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെയായിരിക്കും.

പൂര്‍ണ കര്‍ഫ്യു മെയ് 30ന് അവസാനിക്കും. ഇതോടൊപ്പം ചില പ്രദേശങ്ങളെ കൂടി ഐസൊലേറ്റ് ചെയ്യാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഖൈത്താന്‍, ഫര്‍വാനിയ, ഹവല്ലി പ്രദേശങ്ങളെയാണ് പുതുതായി ഐസൊലേറ്റ് ചെയ്യുക. ജലീബ് അല്‍ ശുയുഖ്, മഹബുല്ല എന്നിവിടങ്ങളിലെ ഐസൊലേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.