എം പി വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു. 83 വയസായിരുന്നു. കല്‍പ്പറ്റയില്‍ നാളെ സംസ്‌ക്കാരം നടക്കും.
മാതൃഭൂമി മാനേജിംഗ് ഡയറക്ടറാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ ആദ്യ കണ്‍വീനറായിരുന്നു.