സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. ഒരു ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായ ദിവസം കൂടിയാണിന്ന്. ഇന്ന് മൂന്ന് പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് ഒരു മരണവും
തെലങ്കാന സ്വദേശിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഇന്നത്തെ രോഗികളില്‍
വിദേശത്ത് നിന്ന് വന്നവര്‍ – 31
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ -48
സമ്പര്‍ക്കം മൂലം -5
കാസര്‍കോട് – 18
പാലക്കാട് -16
കണ്ണൂര്‍ – 10
മലപ്പുറം -8
തിരുവനന്തപുരം, തൃശൂര്‍ -7
കോഴിക്കോട് -6
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -6
സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 82
കോവിഡ് ടെസ്റ്റിംഗ് നിരക്ക് കുത്തനെ കൂട്ടാന്‍ തീരുമാനം. വിദഗ്ദ സമിതി റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യമാണിത്
ജലദോഷ പനി ഉള്ളവര്‍ക്കും ഇനി ടെസ്റ്റ് നടത്തും
പ്രതിദിനം 3000 ടെസ്റ്റിംഗ് നടത്തും
ബെവ്‌ക്കോ ആപ്പിന് മുമ്പേ വ്യാജ ആപ്പ് ഉണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി
വ്യാജവാര്‍ത്തകള്‍ ചമക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി
സാമൂഹ്യ സേനയെ കൂടുതല്‍ ഉപയോഗിക്കാന്‍ തീരുമാനം
പരിശീലനം ഓണ്‍ലൈന്‍ ആയി നല്‍കും.
ഇന്‍ഷൂറന്‍സ് നല്‍കാനും ആലോചിക്കും
കോവിഡ് കാലത്ത് അമിത ഫീസ് വാങ്ങുന്ന സ്‌കൂളുകളുടെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല