ആശങ്ക കൂടും

0

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പുറത്തു നിന്നെത്തുന്നവരില്‍ വലിയ തോതില്‍ രോഗികളുണ്ട്. മൂന്നാംഘട്ടം വലിയ പ്രയാസമാണ് സംസ്ഥാനത്തിനെന്നും മന്ത്രി.

രാജ്യത്തും ലോകത്തും രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരുന്ന സമയത്താണ് പ്രവാസികള്‍ കൂട്ടത്തോടെ സംസ്ഥാനത്തെത്തുന്നത്. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാവുന്ന സാഹചര്യമാണ്. അതുകൊണ്ട് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.