ഇനി ചര്‍ച്ചയില്ല

0

ആകാവുന്ന ഇളവുകള്‍ മുഴുവന്‍ നല്‍കിയെന്നും ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബസ് ചാര്‍ജ് 50 ശതമാനം കൂട്ടിയിട്ടും ബസ് ഓടില്ലെന്ന ഉടമകളുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

യാത്രക്കാര്‍ നിയന്ത്രണത്തോടെയാണ് പുറത്തിറങ്ങുന്നത്. ബസ് സര്‍വീസ് നടത്തണം എന്ന് പറയുന്നത് സേവനത്തിന്റെ ഭാഗം കൂടിയാണ്. ബസ്സുടമകളുടെ ആവശ്യപ്രകാരമാണ് നിരക്ക് വര്‍ധിപ്പിച്ചത്. നികുതി മൂന്ന് മാസം അടക്കേണ്ടെന്നും നിര്‍ദേശിച്ചു. ബസ്സോട്ടത്തിനായി സര്‍ക്കാരും ജനങ്ങളും നഷ്ടം സഹിക്കുന്നു. അപ്പോള്‍ തീര്‍ച്ചയായും ചെറിയ നഷ്ടം സഹിക്കാന്‍ ബസ്സുടമകളും തയ്യാറാവണം. ഇനിയും ഓടിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ ഓടിക്കണ്ടെന്നും മന്ത്രി പറഞ്ഞു.