HomeIndiaഒരു ലക്ഷം പിന്നിട്ടു

ഒരു ലക്ഷം പിന്നിട്ടു

രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗത്തില്‍. നിലവിലെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,139 രോഗികള്‍ എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മരണം മൂവായിരം കടന്ന് 3163 ആയി.

പ്രതിദിനം 5000 കേസുകള്‍ എന്ന ഗുരുതര അവസ്ഥയിലാണ് ഇന്ത്യ. ലോകത്ത് അമേരിക്ക, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ രോഗ വ്യാപനം ഇന്ത്യയിലാണ് എന്നതാണ് സ്ഥിതി. ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍ കൂടുതല്‍ രോഗികള്‍ എന്ന നിലയിലേക്കാണ് പോകുന്നത്.

ലോകത്ത് രോഗികളുടെ എണ്ണം 48,94,071 ആയി ഉയര്‍ന്നു. മരണം 3,20,180.

Most Popular

Recent Comments