HomeKeralaബസ്സോടില്ല

ബസ്സോടില്ല

നാളെ മുതല്‍ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഓടേണ്ടെന്ന് ബസ്സുടമകളുടെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ബസ്സോടുന്നത് വന്‍ നഷ്ടത്തിന് ഇടയാക്കുമെന്നാണ് ബസ്സുടമകളുടെ അഭിപ്രായം.

സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളോടെ സര്‍വീസ് നടത്തിയാല്‍ അത് ആത്മഹത്യാപരമാകും. പകുതി ആളുകളുമായി ബസ്സ് ഓടിച്ചാല്‍ പുതുക്കിയ നിരക്കിലും ലാഭകരമല്ല. ഇരട്ടി ചാര്‍ജ് വര്‍ധനയാണ് ചോദിച്ചത്. എന്നാല്‍ പകുതി വര്‍ധനവാണ് നടപ്പിലാക്കിയത്.

മിനിമം യാത്രാക്കൂലി 20 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് 12 രൂപ മാത്രമാണ്. ഡീസല്‍ നികുതി ഒഴിവാക്കണം എന്ന ആവശ്യം പരിഗണിച്ചില്ല. ഇന്ന് രാവിലെ 11ന് ബസ്സുടമകളുടെ യോഗം ചേരുന്നുണ്ട്. യോഗ തീരുമാനവും പ്രതിഷേധവും സര്‍ക്കാരിനെ അറിയിക്കുമെന്നും ബസ്സുടമകള്‍ അറിയിച്ചു.

Most Popular

Recent Comments