HomeKeralaആസ്ബസ്‌റ്റോസ് ഷീറ്റിട്ട സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുത്‌

ആസ്ബസ്‌റ്റോസ് ഷീറ്റിട്ട സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുത്‌

ആസ്ബസ്റ്റോസ് മേഞ്ഞ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കരുതെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെകെഎൻസിടി) സംസ്ഥാന പ്രസിഡണ്ട്‌ കെ പി തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു. ആസ്ബസ്റ്റോസിൽ  നിന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ ക്യാൻസർ, മറ്റു മാരകമായ അസുഖങ്ങൾ എന്നിവ ഉണ്ടാകുന്നു എന്നത് ലോകാരോഗ്യ സംഘടന മനസ്സിലാക്കുകയും അത് നിരോധിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഐ.എൽ.ഒ.  യുടെയും ബി.ഡബ്ലിയു .ഐ .യുടെയും നിർദ്ദേശപ്രകാരം കേരളത്തിൽ തുടർച്ചയായി അഞ്ചു വർഷക്കാലം സമരം നടത്തിയ സംഘടനയാണ് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെകെഎൻസിടി). ആ സമരം ഒത്തുതീർപ്പാക്കി കൊണ്ടുള്ള തീരുമാനം,  രണ്ടുവർഷത്തിനുള്ളിൽ റെയിൽവേ സ്കൂളുകൾ  ഉൾപ്പെടെയുള്ള സകല കെട്ടിടങ്ങളിൽ നിന്നും ആസ്ബസ്റ്റോസ് മാറ്റണമെന്നും ഉൽപ്പാദനം നിർത്തണമെന്നും ആയിരുന്നു.
ആ തീരുമാനത്തിന് ശേഷം പത്ത് വർഷം കഴിഞ്ഞ് ഇപ്പോഴും സ്കൂളുകളിൽ ആസ്ബസ്റ്റോസ് മാറ്റാതെ നിലനിർത്തിയിരിക്കുന്നത് തന്നെ ശരിയല്ല.  കുട്ടികൾക്ക് മാരകമായ രോഗങ്ങൾ ഉണ്ടാകും എന്ന് തെളിഞ്ഞിട്ടുള്ള സാഹചര്യത്തിൽ ഇനിയും ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റാത്ത സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കുവാൻ എടുത്തിട്ടുള്ള തീരുമാനം അടിയന്തരമായി ആരോഗ്യമന്ത്രി ഇടപെട്ട്  തിരുത്തണമെന്ന് കെ പി തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു.

Most Popular

Recent Comments