മലയാളികള്‍ വരണ്ട

0

കേരളം അടക്കം 4 സംസ്ഥാനക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കര്‍ണാടക. ഈ മാസം 31 വരെയാണ് പ്രവേശനം നിഷേധിച്ചത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനക്കാര്‍ക്കാണ് നിരോധനം. ലോക്ക് ഡൗണ്‍ അവലോകന യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് രോഗികള്‍ കൂടുതല്‍ ഉള്ളതിനാലാണ് പ്രവേശനം നിഷേധിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ കൂടി വന്നാല്‍ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.