സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.
സമ്പര്‍ക്കം മൂലം ഒരാള്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കം മൂലം കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകക്കാണ് സ്ഥിരീകരിച്ചത്. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല.
ഇന്ന് രോഗികളായവര്‍
കൊല്ലം- 6
തൃശൂര്‍- 4
തിരുവന്തപുരം-3 കണ്ണൂര്‍-3
പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, കാസര്‍കോട്- 2
എറണാകുളം, പാലക്കാട്, മലപ്പുറം-1
ഇന്ന് 6 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ ..29
സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ ഹാജരാകണം. മറ്റുള്ളവര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണം.
മേലധികാരികള്‍ ആവശ്യപ്പെട്ടാല്‍ ജോലിക്ക് ഹാജരാകണം
ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം ജോലിക്ക് എത്താന്‍ പറ്റാത്തവര്‍ രണ്ട് ദിവസത്തിനകം ജില്ലയില്‍ എത്തണം.
ജില്ലയിലേക്ക് എത്താന്‍ പറ്റാത്തവര്‍ നിലവിലെ ജില്ലാ കലക്ടര്‍ മുമ്പാകെ ഹാജരാകണം. കലക്ടറുടെ നിര്‍ദേശം അനുസരിച്ച് ജോലി ചെയ്യണം
അയല്‍ജില്ലാ യാത്രക്ക് പാസ് വേണ്ട. തിരിച്ചറിയില്‍ കാര്‍ഡ് കരുതണം
ജില്ലക്കകത്ത് പൊതുഗതാഗതം അനുവദിക്കും.
ജലഗതാഗതം ഉള്‍പ്പടെയാണ് അനുവാദം
അതിര്‍ത്തി ജില്ലകളിലേക്ക് യാത്ര അനുവദിക്കും.
രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ
തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം
മറ്റു ജില്ലകളിലേക്ക് പൊലീസ് പാസ് വാങ്ങണം
സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി മാത്രമേ അനുവദിക്കൂ. നിന്ന് സഞ്ചരിക്കാന്‍ പാടില്ല
ഹോട്ട്‌സ്‌പോട്ടുകളില്‍ യാത്ര പാടില്ല
ടെക്‌നിക്കല്‍ ജോലിക്കായി പോകുന്നവര്‍ ട്രേഡ് ലൈസന്‍സ് കരുതണം
ജില്ലക്കകത്ത് സ്വകാര്യ ബസുകള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് നടത്തും
സ്വകാര്യ ബസ് ചാര്‍ജ് കൂട്ടി
കിലോമീറ്ററിന് 70 പൈസ കൂട്ടി
കോവിഡ് കാലത്തേക്ക് മാത്രമാണ് ചാര്‍ജ് വര്‍ധനവ്
മിനിമം ചാര്‍ജ് 50 ശതമാനം കൂട്ടി
8 ല്‍ നിന്ന് 12 രൂപയാക്കി ഉയര്‍ത്തി
ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താം. ഇതില്‍ ഒരു യാത്രക്കാരന്‍ മാത്രമേ പാടുള്ളൂ. കുടുംബാംഗമാണെങ്കില്‍ മൂന്ന് പേര്‍.
നാല് ചക്രവാഹനങ്ങളില്‍ രണ്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. കുടുംബാംഗമാണെങ്കില്‍ മൂന്ന് പേര്‍.
ഇരു ചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം. കുടുംബാംഗമാണെങ്കില്‍ ഒരാള്‍ക്ക് ഒപ്പമാവാം
ഷോപ്പിംഗ് മാളുകളില്‍ പകുതി കടകള്‍ക്ക് തുറക്കാന്‍ അനുമതി
ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാനും ഷേവിങ്ങിനും അനുമതി
സംവിധാനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കും
ക്ലബുകളില്‍ മദ്യവും ഭക്ഷണവും പാര്‍സല്‍ ആയി നല്‍കാം
സംസ്ഥാനത്ത് പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നടപടി മാത്രം
എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്രത്യേക ഗതാഗത സംവിധാനം ഏര്‍പ്പെടുത്തി. മെയ് 26 ന് തന്നെ പരീക്ഷ തുടങ്ങും
മാസ്‌ക്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ നഗരങ്ങളില്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ്
ഗ്രാമീണ മേഖലകളില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി, സൗജന്യ മാസ്‌ക്കും നല്‍കും