അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസെടുക്കണമെന്ന നിര്‍ദേശം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ വഴി പാസെടുക്കുന്നതിന് നിലവിലുള്ള രീതികള്‍ തുടരും. സ്വകാര്യ വാഹനങ്ങള്‍ പാസ് എടുത്തുമാത്രമെ അതിര്‍ത്തി കടക്കാവൂ.
അന്തര്‍ജില്ലാ പൊതു ഗതാഗതം അനുവദിക്കുന്നതില്‍ വ്യക്തതയായിട്ടില്ല. കെഎസ്ആര്‍ടിസി ജില്ലക്കകത്ത് സര്‍വീസ് നടത്തിയേക്കും. ഓട്ടോറിക്ഷകള്‍ക്ക് സര്ഡവീസ് നടത്താന്‍ അനുമതി നല്‍കി. പക്ഷേ നിബന്ധനകള്‍ പാലിക്കണം.
അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം തുടരും. കേന്ദ്രാനുമതി ഉള്ളവരെ മാത്രമേ അനുവദിക്കൂ. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയുണ്ടാക്കി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.





































