കോവിഡ് മഹാമാരിക്കിടെ ആശങ്കയായി ഉംപുണ്‍ ചുഴലിക്കാറ്റ്. ഇന്ന് വൈകീട്ടോടെ സൂപ്പര്‍ സൈക്‌ളോണായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇന്ന് വൈകീട്ടോടെ സൂപ്പര്‍ സൈക്‌ളോണാകുന്ന ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് ആശങ്കപ്പെടുന്നത്. ഒഡീഷയില്‍ കനത്ത ജാഗ്രതയിലാണ്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് നേരിട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ക്ലേശകരമായിരിക്കുകയാണ്. ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് സൂചന.
കേരളത്തില്‍ മഴ കനക്കുകയാണ്. ഇന്നലെ തെക്കന്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും ഉണ്ടായിരുന്നു. കനത്ത നാശനഷ്ടമാണ് പല ഭാഗങ്ങളിലും ഉണ്ടായത്. വൈക്കത്താണ് കൂടുതല്‍ നാശം ഉണ്ടായത്. വൈക്കം മഹാദേവ ക്ഷേത്രത്തിന് വലിയ തോതില്‍ നഷ്ടമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.