ബുധനാഴ്ച മുതല്‍

0

സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ബാറുകളില്‍ കൗണ്ടറുകള്‍ വഴി മദ്യം വില്‍ക്കാന്‍ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി വേണ്ടിവരുമെന്നാണ് സൂചന. ക്ലബുകള്‍ക്കും മദ്യവില്‍പ്പന നടത്താന്‍ അനുമതി നല്‍കിയേക്കും.

മദ്യവില്‍പ്പന അനുവദിക്കുമെങ്കിലും കര്‍ശനമായ നിയന്ത്രണം ഉണ്ടാകും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ശേഷം മാത്രമേ വില്‍പ്പനശാലകളിലേക്ക് എത്താവൂ എന്ന് സര്‍ക്കാര്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പിക്കും.