അമേരിക്കയില്‍ കോവിഡ് വ്യാപനം അനിയന്ത്രിതായി മുന്നേറുമ്പോള്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി വീണ്ടും മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ. ഭരണത്തിലിരിക്കുന്നവരുടെ കഴിവില്ലായ്മയാണ് രാജ്യത്ത് ഇപ്പോള്‍ കാണുന്നതെന്ന് ട്രംപിന്റെ പേരെടുത്ത് പറയാതെ ഒബാമ പറഞ്ഞു.
കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥ അതിദയനീയമാണ്. പലരും പ്രവര്‍ത്തിക്കുന്നില്ല. ഉത്തരവാദിത്വമുള്ള ആളാണെന്ന ബോധ്യം പോലുമില്ലാത്ത സ്ഥിതിയാണ്. സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബരാക്ക് ഒബാമ.