പ്രതിസന്ധികളെ പ്രയോജനപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ വാക്കുകളെ ഓര്‍ത്തെടുത്ത് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അഞ്ചാംഘട്ട വിശദീകരണം നല്‍കുകയായിരുന്നു ധനമന്ത്രി.
ജീവനുണ്ടെങ്കില്‍ ജീവിതവും എന്നതാണ് മുദ്രാവാക്യം
ഇന്ന് 7 മേഖലകളില്‍ പ്രഖ്യാപനം
രാഹുലിന്റെ വിമര്‍ശനത്തിന് മറുപടി.
8.19 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം എത്തിച്ചു
ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 20 കോടി സ്ത്രീകള്‍ക്ക് പണം കൈമാറി
6.81 കോടി എല്‍പിജി സിലിണ്ടര്‍ സൗജന്യമായി നല്‍കി
ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവിന്റെ 85% വഹിച്ചതും കേന്ദ്രസര്‍ക്കാര്‍
എഫ്‌സിഐക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും അഭിന്ദനം
ലോക്ക് ഡൗണ്‍ കാലത്തും ആവശ്യക്കാര്‍ക്കായി ഭക്ഷണം എത്തിക്കാനായി
കോവിഡ് പ്രതിരോധത്തിന് കര്‍ശന നടപടികള്‍ എടുത്തു
ഇതുവരെ ചെലവഴിച്ചത് 15,000 കോടി രൂപ
സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 4113 കോടി
അവശ്യ വസ്ത്തുക്കള്‍ വാങ്ങാന്‍ 3750 കോടി
ടെസ്റ്റിംഗ് ലാബ് ഒരുക്കല്‍, കിറ്റുകള്‍ വാങ്ങല്‍ 550 കോടി
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്
പിപിഇ നിര്‍മാണത്തിന് 300 ആഭ്യന്തര നിര്‍മാതക്കളെ കണ്ടെത്തി
വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം
ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പാക്കാന്‍ കൂടുതല്‍ നടപടി
ഇ വിദ്യ ..ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം
12 പുതിയ വിദ്യാഭ്യാസ ചാനലുകള്‍
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഓരോ ടിവി ചാനലുകള്‍
ഭിന്നശേഷി കുട്ടികള്‍ക്കായി ഇ-ലേണിംഗ് പദ്ധതി
സംസ്ഥാനങ്ങളുടെ പാഠപുസ്തകങ്ങള്‍ 4 മണിക്കൂര്‍ എയര്‍ടൈം
ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്കായി ടിവി ചാനലുകള്‍ വഴി കൂടുതല്‍ വിദ്യാഭ്യാസ പരിപാടികള്‍
സ്വകാര്യ ഡിടിഎച്ച് കമ്പനികളുമായി കൈകോര്‍ത്തു
തൊഴിലുറപ്പ് പദ്ധതിക്ക് അധികമായി 40,000 കോടി രൂപ
300 കോടി അധിക തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യം
മണ്‍സൂണ്‍ കാലത്തും തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം