ഉംപുണ്‍ ഉഗ്രരൂപത്തിലേക്ക്

0

ഉംപുണ്‍ ചുഴലിക്കാറ്റ് അതിതീവ്രമായി മാറുമെന്ന് മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആറു മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയിലെ പാരാദ്വീപിന് 990 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. വടക്കു കിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കിയാണ് കാറ്റ് പോകുന്നത്.

കാറ്റിന്റെ വേഗത 200 കിലോമീറ്റര്‍ വരെ പ്രാപിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ചൊവാഴ്ച രാത്രിയോടെ ഇന്ത്യന്‍ തീരത്തെത്തും. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നല്‍കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ 12 ജില്ലകളില്‍ നിന്നുള്ള 7 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഒഡീഷ ആരംഭിച്ചു.

കോരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.