പരിഷ്‌ക്കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരാണ് ഭാരതം ഭരിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആഗോള വെല്ലുവിളികള്‍ നേരിടാനാകണം. ഘടനാപരമായ മാറ്റം, തൊഴില്‍ സാധ്യത എന്നിവക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കൂടുതല്‍ ഉല്‍പ്പാദനം കൈവരിക്കാനും തൊഴിലവസരങ്ങള്‍ ഉറപ്പിക്കാനും ഇതാവശ്യമാണ്.
ഇന് 8 മേഖലകളില്‍ പ്രഖ്യാപനം.
കല്‍ക്കരി, ധാതു, വ്യോമയാനം, വൈദ്യുത വിതരണം തുടങ്ങിയ മേഖലകളില്‍ പ്രഖ്യാപനങ്ങള്‍
സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകള്‍ക്ക് ഊന്നല്‍
വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും
ലാന്റ് ബാങ്ക് തയ്യാറാക്കും. വ്യവസായ വിവര സംവിധാനം വഴി ജിഐഎസ് മാപ്പ് സംവിധാനത്തോടെ എല്ലാവര്‍ക്കും ലഭിക്കും
ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കും
കല്‍ക്കരി ഖനന മേഖലകളില്‍ സ്വകാര്യവത്ക്കരണം
സര്‍ക്കാര്‍ കുത്തക അവസാനിപ്പിക്കുന്നു . വാണിജ്യവത്ക്കരണം, സുതാര്യത, മത്സരം വര്‍ധിപ്പിക്കല്‍ ലക്ഷ്യം
ഖനന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപ
കല്‍ക്കരി നീക്കാന്‍ യന്ത്രവത്ക്കരണം
അലൂമിനിയം കല്‍ക്കരി മേഖലകളില്‍ സംയുക്ത ലേലം
500 ധാതുഖനികള്‍ ലേലത്തിന്
ലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍പരിചയം വേണ്ട. താല്‍പ്പര്യമുള്ള ആര്‍ക്കും അവസരം
ആയുധ ഇറക്കുമതിക്ക് നിയന്ത്രണം
പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ സ്വയം പര്യാപ്ത
പ്രതിരോധ ചിലവ് വന്‍ തോതില്‍ കുറയ്ക്കാനാകും
ആഭ്യന്തര വിപണിയില്‍ നിന്ന് ആയുധം വാങ്ങാന്‍ പ്രത്യേക ബജറ്റ് ഫണ്ട്
പ്രതിരോധ മേഖലയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യ നടപ്പാക്കും
ഓരോ വര്‍ഷവും നിശ്ചിത ആയുധങ്ങള്‍ക്ക് മറ്റ് സാമഗ്രികള്‍ക്കും ഇറക്കുമതി വിലക്കും
സ്‌പെയറുകള്‍ തദ്ദേശീയമായി നിര്‍മിക്കും
ആഭ്യന്തര മൂലധന സമാഹരണത്തിന് പ്രത്യേക ബജറ്റ് പ്രൊവിഷന്‍
ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡ് കോര്‍പ്പറേറ്റ് വത്ക്കരണം. എന്നാല്‍ സ്വകാര്യവത്ക്കണമല്ല ലക്ഷ്യം
നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49ല്‍ നിന്ന് 74 ശതമാനത്തിലേക്ക് മാറും. എല്ലാ ക്ലിയറന്‍സുകളും അടിസ്ഥാനമാക്കിയാവും അവസരം
വ്യോമയാന രംഗത്ത് ചെലവ് കുറയ്ക്കും, കാര്യക്ഷമത ഉറപ്പാക്കും
രാജ്യത്തെ വ്യോമ മേഖല 60 ശതമാനം എന്ന പരിധി ഉയര്‍ത്തും
ഇത് ഇന്ധന ഉപഭോഗവും സമയവും ലാഭിക്കും. 1000 കോടി രൂപയുടെ ലാഭം പ്രതീക്ഷ
വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യവത്ക്കരിക്കും
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യവത്ക്കരിക്കും. സ്വാകാര്യ മേഖല വന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും
ബഹിരാകാശ മേഖലയിലും സ്വകാര്യവത്ക്കരണം
ഐഎസ്ആര്‍ഒ സൗകര്യങ്ങളും സ്വകാര്യമേഖലയ്ക്ക് ഉപയോഗിക്കാം
ആണവോര്‍ജ മേഖലയിലും സ്വകാര്യ പങ്കാളിത്തം
കാന്‍സര്‍ ചികിത്സക്കുള്ള മെഡിക്കല്‍ ഐസോടോപ്പുകളുടെ നിര്‍മാണത്തിന് സ്വകാര്യ പങ്കാളിത്തം
ആണവോര്‍ജ്ജ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തം
സാമൂഹിക അടിസ്ഥാന വികസനത്തിന് 8100 കോടി രൂപ
ഈ മേഖലയിലും സ്വകാര്യവത്ക്കരണം
കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക്
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 2300 കോടിയുടെ നേട്ടം