തെലങ്കാനയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകള്‍ അനാലിയ, ഡ്രൈവര്‍ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. അനീഷിന്റെ ഭാര്യയും മൂത്തകുട്ടിയും ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്.
ബീഹാര്‍ വാസ്ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്കൂളില്‍ അധ്യാപകനാണ് അനീഷ്. ബീഹാറില്‍ നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിസാമാബാദില്‍ വെച്ച് ട്രക്കിന് പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം.