0

സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പുയരുന്നതായി കണക്കുകള്‍. പെരിയാര്‍, ചാലിയാര്‍ തുടങ്ങിയ പ്രമുഖ നദികളിലാണ് വെള്ളം ക്രമാതീതമായി ഉയരുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ആദ്യപ്രളയത്തില്‍ ആലുവ, ചാലക്കുടി തുടങ്ങിയ ഭാഗങ്ങളില്‍ കനത്ത വെള്ളപ്പൊക്കം ഉണ്ടായത്.

എന്നാല്‍ പമ്പ, നേത്രാവതി, മീനച്ചില്‍,കരമന, കരുവന്നൂര്‍ നദികളില്‍ ജലനിരപ്പ് താഴ്ന്നു. കേന്ദ്ര ജലകമീഷന്‍ സംസ്ഥാനത്തെ നദികളുടെ അവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.