0

തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയത് നിയമപരമായി നേരിടുമെന്ന് രഹ്ന ഫാത്തിമ. നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്‍കി ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പുറത്താക്കിയത് നീതികരിക്കാനാവില്ല.

15 വര്‍ഷമായി ബിഎസ്എന്‍എല്ലില്‍ ടെലികോം ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. ഇതുവരെ ഒരു നടപടിക്കും വിധേയയായിട്ടില്ല. ആരാധനാ സ്വാതന്ത്ര്യം വിനിയോഗിച്ചു എന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റ്. സുപ്രീംകോടതി വിധി അനുസരിച്ച് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഇപ്പോഴത്തെ നടപടി കോടതി വിധിക്കെതിരെയുള്ളത് കൂടിയാണെന്നും രഹ്ന ഫാത്തിമ പറഞ്ഞു.