സംസ്ഥാനത്തെ മദ്യശാലകള്‍ എന്ന് തുറക്കുമെന്നതില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എല്ലാ മദ്യശാലകളും ഒന്നിച്ച് തുറക്കാനാണ് ആലോചിക്കുന്നത്. ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊണ്ടിരിക്കുകയാണ്.
ആപ്പിലൂടെ മദ്യം ബുക്ക് ചെയ്ത പാസുമായി എത്തി വേണം മദ്യം വാങ്ങാന്‍. തിരക്കൊഴിവാക്കാനാണ് എല്ലാ മദ്യശാലകളും ഒന്നിച്ച് തുറക്കാന്‍ തീരുമാനിച്ചത്. ബാറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ അവസരമുണ്ടാകും. ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ വിലയില്‍ തന്നെയാകും ബാറിലെ മദ്യ വില്‍പ്പന. ബാറില്‍ ഇരുന്ന് മദ്യം കുടിക്കാന്‍ അനുവാദമുണ്ടാകില്ല. പാര്‍സല്‍ സര്‍വീസ് മാത്രമാണ് ഉണ്ടാവുക.
പ്രളയ സമയത്ത് വില കൂട്ടിയ പോലെയാണ് ഇപ്പോഴത്തെ വില വര്‍ധനയും. 35 ശതമാനം വരെ വില കൂടും. സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസത്തിന് ചെറിയ പരിഹാരം ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.