ദുരിതത്തിലായ പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ. വിസ നിയമത്തില്‍ പുതിയ പ്രഖ്യാപനമാണ് യുഎഇ നടത്തിയിട്ടുള്ളത്. വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്ന എല്ലാവരേയും പിഴയില്‍ നിന്ന് ഒഴിവാക്കി. ഓവര്‍ സ്‌റ്റേ ഫൈനില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കിയ ഉത്തരവ് യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇറക്കിയത്. മൂന്ന് മാസത്തേക്കാണ് പിഴ ഇളവ്. എമിറേറ്റ്‌സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയിലും പിഴകള്‍ ഉണ്ടാകില്ലെന്നും ഉത്തരവില്‍ പറയുന്നു.
മാര്‍ച്ച് ഒന്നുമുതല്‍ വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്കാണ് പിഴ ഇളവിന് അവസരം. എഫ്എഐസിയുടെ വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഒഴിവാക്കാം.