പ്രധാനമന്ത്രി പ്രഖ്യാപിച്ച വമ്പന്‍ പാക്കേജില്‍ തങ്ങള്‍ക്കുള്ള സഹായം കാത്ത് രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് സമഗ്ര പുരോഗതിയും സ്വാശ്രയത്വവും പ്രദാനം ചെയ്യും എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജിന്റെ ചില വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍ക്കുള്ള സഹായങ്ങളാണ് കൂടുതലായും ഇന്നലെ പ്രഖ്യാപിച്ചത്. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും നിലവിലെ വ്യവസായങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ പ്രഖ്യാപനങ്ങള്‍. രണ്ടോ മൂന്നോ ദിവസമെടുത്താകും പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വിശദീകരിക്കുക എന്ന് ഇന്നലെ ധനമന്ത്രി പറഞ്ഞിരുന്നു. അതിനാല്‍ ഇന്നോ നാളയോ ആയി തങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളോ സഹായങ്ങളോ ധനമന്ത്രി പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലാണ് കര്‍ഷകരും തൊഴിലാളികളും.
കുടിയേറ്റ തൊഴിലാളികള്‍ക്കായി പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് 1000 കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി കൈമാറാന്‍ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ പിഎഫ് വിഹിതം മൂന്ന് മാസം കൂടി സര്‍ക്കാര്‍ അടക്കുന്ന പ്രഖ്യാപനവും ഇന്നലെ ഉണ്ടായി.