വയനാട് ജില്ലയില്‍ പൊലീസുകാരിലും കോവിഡ് പടരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ടും ക്വാറന്റൈനിലേക്ക് മാറി. നിലവില്‍ 50 പോലീസുകാര്‍ ക്വാറന്റൈനില്‍ ആണ്.
മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊലീസുകാരെ ക്വാറന്റൈനിലാക്കിയത്. ഇവരുമായി അടുത്തിഴപഴകിയ പൊലീസുകാര്‍ മുഴുവന്‍ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി അടക്കമുള്ളവരുടെ സാമ്പിള്‍ ഫളം ഇന്ന് വരുമെന്നാണ് കരുതുന്നത്.
മാനന്തവാടി സ്റ്റേഷനിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. സ്‌റ്റേഷന്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. പരാതിക്കാര്‍ സമീപ സ്റ്റേഷനുകളെ സമീപിക്കാനാണ് നിര്‍ദേശം. ഇമെയില്‍ വഴിയും പരാതി അക്കാം. അഡീഷണല്‍ എസ്പിക്കാണ് ജില്ലാ ചുമതല.