സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. മലപ്പുറത്താണ് മൂന്നു പേര്‍. വയനാട്, പാലക്കാട് ജില്ലകളില്‍ രണ്ടുപേര്‍. കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരും. ഇന്ന് ഒരാള്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്.
പോസിറ്റീവായവരില്‍ നാല് പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ ചെന്നൈയില്‍ നിന്ന് എത്തിയവരും. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. മലപ്പുറത്തും കണ്ണൂരും ഓരോരുത്തര്‍ പൊലീസുകാരാണ്. ഇവര്‍ വയനാട്ടില്‍ ജോലി നോക്കിയിരുന്നു.
സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 34 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. 41 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.