HomeKeralaമഴക്കാല മുന്നൊരുക്ക നടപടികൾ ഊർജ്ജിതമാക്കി തൃശൂര്‍

മഴക്കാല മുന്നൊരുക്ക നടപടികൾ ഊർജ്ജിതമാക്കി തൃശൂര്‍

കാലവർഷത്തിന് മുന്നോടിയായി തൃശൂര്‍ ജില്ലയിലെ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ദുരന്തനിവാരണ അതോറിറ്റി ചെയർ പേഴ്‌സണായ കളക്ടർ ഉത്തരവിറക്കി.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തും വിധം അപകടരമാം വിധത്തിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ/ ശിഖരങ്ങൾ എന്നിവ നീക്കം ചെയ്ത സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ദേശീയപാത / പൊതുമരാമത്ത് / ഇറിഗേഷൻ/ തദ്ദേശ സ്വയംഭരണ സ്ഥപന വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം. സ്വകാര്യ ഭൂമിയിലുള്ള അപകടരമായ മരങ്ങൾ ചില്ലകൾ മുറിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി വ്യക്തികൾക്ക് /സ്വകാര്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽക്കണം.

ജില്ലയിലെ പാതയോരങ്ങളിൾ അപകടമാം വിധത്തിൽ ട്രാൻസ്‌ഫോർമറുകളോ ഇലക്ട്രിക് പോസ്റ്റുകളോ ഇലക്ട്രിക് ലൈനുകളോ സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അപകട ഭീഷണി ഒഴിവാക്കാൻ ആവശ്യ അറ്റകുറ്റപണികൾ ചെയ്യുന്നതിന് ബന്ധപ്പെട്ട വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണം.

കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ളതായ കെട്ടിടങ്ങൾ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പ് ‘ വരുത്തണം. അപകടാവസ്ഥയിൽ ഫിറ്റ്‌നസ് ഇല്ലാത്തതുമായ കെട്ടിടങ്ങൾക്കെതിരെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികൾ / ടൗൺ പ്ലനിങ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം.

ജില്ലയിൽ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കെട്ടിടങ്ങളുടെ പട്ടിക പ്രത്യേകമായി തയ്യറാക്കണം. ഇതിനുള്ള നടപടികൾ ജില്ലാ ഫയർ ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ, ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിക്കണം.

റോഡുകളിൽ അപകടകരമായുണ്ടെങ്കിൽ പൂർവ്വ സ്ഥിതിയിലാക്കണം. ഇതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം.
തോടുകൾ, വെള്ളച്ചാലുകൾ എന്നിവയിലെ തടസ്സങ്ങളും അനധികൃത നിർമ്മാണങ്ങളുണ്ടെങ്കിൽ നീക്കം ചെയ്ത് ജല ഒഴുക്ക് സുഗമമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇറിഗേഷൻ വകുപ്പ്, കെഎൽഡി.സി. ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.

ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിലെ ഡാമുകൾ റെഗുലേറ്ററുകൾ എന്നിവയുടെ ഷട്ടറുകൾ പ്രവർത്തന ക്ഷമമാണോയെന്ന പരിശോധിച്ച് ഉറപ്പ് വരുത്തണം. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവിടെ താമസിക്കുന്നവരെ സുരക്ഷിതമായി സ്ഥലങ്ങളിൽ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരണം.

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ബോട്ട്, വഞ്ചി മുതലായ അനുബന്ധ ഉപകരണങ്ങൾ അടിയന്തിര ഘട്ടങ്ങളിൽ ആവശ്യപ്പെട്ടുന്ന പക്ഷം സജ്ജീകരിച്ച് നടത്തുന്നതിനുള്ള നടപടികൾ ഫിഷറീസ് ഡെപ്പുട്ടി ഡയറക്ടർ സ്വീകരിക്കണം. മേൽ പറഞ്ഞ പ്രവൃത്തികൾ മെയ് 20നകം പൂർത്തികരിക്കണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാമൂഹിക അകലം പാലിക്കൽ,മാസ്‌ക്, ബ്രേക്ക് ദി ചെയിൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം.

പ്രകൃതിക്ഷോഭ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഏഴ് താലൂക്കുകളിൽ ചാർജ്ജ് ഓഫീസർമാരെ നിയോഗിച്ചു. താലൂക്ക്, ഓഫീസർ, ഫോൺ യഥാക്രമത്തിൽ.
തൃശൂർ-ആർഡിഒ-9447736010,തലപ്പിള്ളി-എൽആർ ഡെപ്യുട്ടി കളക്ടർ-85476100086, മുകുന്ദപുരം-ആർഡിഒ-9497715877, ചാവക്കാട്-എൽഎഎൻഎച്ച് ഡെപ്യുട്ടി കളക്ടർ –854761088, കൊടുങ്ങല്ലൂർ-ഇലക്ഷൻ ഡെപ്യുട്ടി കളക്ടർ –8547610084, ചാലക്കുടി-ആർ ആർ ഡെപ്യുട്ടി കളക്ടർ –8547610083, കുന്ദംകുളം-എൽഎ ഡെപ്യുട്ടി കളക്ടർ –8547610082.

Most Popular

Recent Comments