HomeIndiaചെറുകിട വ്യവസായങ്ങള്‍ക്ക് കോടികള്‍; ആഗോള ടെണ്ടര്‍ ഇല്ല

ചെറുകിട വ്യവസായങ്ങള്‍ക്ക് കോടികള്‍; ആഗോള ടെണ്ടര്‍ ഇല്ല

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് സമൂഹത്തിന്റെ സമഗ്ര വികസനത്തിനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാനാണ്.

സ്വയം പര്യാപ്ത, സ്വയം ആര്‍ജിത ഭാരതമാണ് ലക്ഷ്യമിടുന്നത്.

പാക്കേജ് തയ്യാറാക്കിയത് ഏഴ് മേഖലകളില്‍ നടത്തിയ പഠനത്തിന് ശേഷം.

200 കോടി രൂപ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള ടെണ്ടര്‍ വിളിക്കില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയകരമാക്കാന്‍ സഹായം. 

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തും.

പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ വിജയമായിരുന്നു

സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ തുടര്‍ച്ചയാണ് ആത്മനിര്‍ഭര്‍ പാക്കേജ്

പാക്കേജ് സാമ്പത്തിക വളര്‍ച്ച കൂട്ടും

പണലഭ്യത ഉറപ്പാക്കാന്‍ 15 നടപടികള്‍

ചെറുകിട ഇടത്തരം മേഖലക്കായി 6 തീരുമാനങ്ങള്‍

എംഎസ്എംഇ കള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാ വായ്പ

വായ്പാ കാലാവധി 4 വര്‍ഷം. മൊറട്ടോറിയം ഒരു വര്‍ഷം. ഒക്ടോബര്‍ 31 വരെ വായ്പക്ക് അപേക്ഷിക്കാം

തകര്‍ച്ച നേരിടുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി രൂപ

2 ലക്ഷം ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായമാകുമെന്ന് വിലയിരുത്തല്‍

100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ഗുണം

ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ പരിധി പരിഷ്‌ക്കരിക്കും

ചെറുകിട വ്യവസായ മേഖലയുടെ നിര്‍വചനം പരിഷ്‌ക്കരിച്ചു

ഒരു കോടി രൂപ വരെ നിക്ഷേപവും 5 കോടി രൂപ വിറ്റുവരവും ഉള്ള വ്യവസായങ്ങള്‍ ഇനി സൂക്ഷ്മ വ്യവസായം

10 കോടി വരെ നിക്ഷേപവും 50 കോടി രൂപ വരെ വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ ഇനി ചെറുകിട വ്യവസായം

20 കോടി രൂപ വരെ നിക്ഷേപവും 100 കോടി രൂപ വരെ വിറ്റുവരവും ഉള്ളവ ഇനി ഇടത്തരം വ്യവസായം

ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പുവരുത്താന്‍ 30,000 കോടി രൂപ

ഭവനവായ്പ സ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം

നിര്‍മാണ, സേവന മേഖലകളിലെ സര്‍ക്കാര്‍ കരാര്‍ കാലാവധി നീട്ടി

ഊര്‍ജമേഖലക്കും വായ്പാ സഹായം. ഊര്‍ജ വിതരണ സ്ഥാപനങ്ങള്‍ക്ക് 90,000 കോടി രൂപ

പിഎഫ് വിഹിതം മൂന്ന് മാസം കൂടി സര്‍ക്കാര്‍ നല്‍കും

നിര്‍മാണ, സേവന മേഖലകള്‍ തമ്മില്‍ വേര്‍തിരിവില്ല

റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് ആശ്വാസം. മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ പദ്ധതികള്‍ക്ക് രജിസേട്രേഷന് 6 മാസം കൂടി. പദ്ധതി പൂര്‍ത്തീകരണത്തിനും സമയം

 

 

Most Popular

Recent Comments