സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പത്തു മുതല്‍ 35 ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ബിയര്‍, വൈന്‍ എന്നിവക്ക് 10 ശതമാനം വില കൂടും.
ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ ബാറുകളില്‍ നിന്നും മദ്യം ലഭിക്കും. പാഴ്‌സല്‍ ആയി മാത്രമേ ബാറുകളില്‍ നിന്ന് മദ്യം ലഭിക്കൂ. മദ്യ വിതരമത്തിന് വെര്‍ച്യുല്‍ ക്യൂ നടപ്പാക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷമാവും മദ്യവില്‍പ്പന ആരംഭിക്കുക. ആപ്പ് വഴി ബുക്ക് ചെയ്താവും മദ്യവില്‍പ്പന. പാഴ്‌സലായി മദ്യം വില്‍ക്കാന്‍ അബ്കാരി ചട്ടം ഭേദഗതി ചെയ്യും.