വിശദാംശങ്ങള്‍ വൈകീട്ട് 4ന്

0

പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി ഇന്ന് വിശദീകരിക്കും. ഇന്ന് ഉച്ചതിരിഞ്ഞ് നാലിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ വാര്‍ത്താ സമ്മേളനം.

ഇന്നലെ രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സമഗ്ര വളര്‍ച്ച ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രി പാക്കേജ് കൊണ്ടുവന്നിട്ടുള്ളത്. 5 തൂണുകളിലേറി രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് കൊണ്ടുപോവുകയാണ് ലക്ഷ്യം.

ഈ സാമ്പത്തിക പാക്കേജ് എന്താണ് എങ്ങനെയാണ് നടപ്പാക്കുക എന്നറിയാന്‍ ഇന്നലെ രാത്രി മുഴുവന്‍ രാജ്യം മാത്രമല്ല, ലോകവും കാത്തിരിക്കുകയാണ്. ഏതൊക്കെ മേഖലകളിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍.