ഓണ്‍ലൈനില്‍ മദ്യം; കൂടെ സെസും

0

സംസ്ഥാനത്ത് മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. മദ്യശാലകള്‍ തുറക്കുന്ന കാര്യം തീരുമാനിക്കുമ്പോള്‍ ഇക്കാര്യവും ചര്‍ച്ചയാവും. പ്ലാനിങ് ബോര്‍ഡ്, കിഫ്ബി, ഉന്നതതല സമിതി എന്നിവ ഇതു സംബന്ധിച്ച പഠനം നടത്തുകയാണ്. ജൂണില്‍ പരിഷ്‌ക്കരിച്ച ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

മദ്യശാലകള്‍ തുറക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആകാമെന്ന നിര്‍ദേശം ബെവ്‌കോ മുന്നോട്ട് വെച്ചു. ഡല്‍ഹിയില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ മദ്യവില്‍പ്പന പദ്ധതി ഉദാഹരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടപ്പാക്കും.