14കാരിയെ തീവെച്ചു കൊന്നു

0

തമിഴ്‌നാട്ടില്‍ 14 കാരിയെ തീവെച്ചുകൊന്നു. വീഴുപുരത്ത് സിരുമധുരൈ കോളനിയിലെ ചെറിയ കടയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെയയാണ് എഐഎഡിഎംകെ പ്രാദേശിക നേതാക്കള്‍ തീയിട്ട് കൊന്നത്.. സംഭവത്തില്‍ ജി മുരുകന്‍, കെ കാളിയപെരുമാള്‍ എന്നിവര്‍ അറസ്റ്റിലായി.

കട തുറന്ന് സാധനങ്ങള്‍ നല്‍കാത്ത ദേഷ്യത്തിലാണ് കൊന്നതെന്നാണ് പെലീസ് ഭാഷ്യം. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള മുന്‍വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. വിഴുപുരത്ത് ചെറിയ കട നടത്തുന്ന ജയബാലിന്റെ മകളാമ് കൊല്ലപ്പെട്ട പെണ്‍കുട്ടി. എട്ട് വര്‍ഷം മുന്‍പ് ജയബാലിന്റെ സഹോദരനെ ആക്രമിച്ച കേസിലും പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍.