ഇന്ന് 7 കോവിഡ് രോഗികള്‍

0

സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കാസര്‍കോട്-4, പാലക്കാട്, മലപ്പുറം, വയനാട്-1 എന്നിങ്ങനെയാണ് കേസുകള്‍.

കാസര്‍കോട് നാലുപേരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. ചെന്നൈയില്‍ നിന്നയാളാണ് പാലക്കാട് കോവിഡ് ബാധിതനായത്. മലപ്പുറത്തെ രോഗി കുവൈറ്റില്‍ നിന്ന് വന്നയാളാണ്. വയനാട് സമ്പര്‍ക്കം മൂലമാണ് . 11 മാസം പ്രായമായ കുഞ്ഞിനാണ് വയനാട് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ നെന്മേനിയെ ഹോട്ട്‌സ്‌പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.