സൗജന്യമെങ്കില്‍ അനുമതി; വിശദീകരിച്ച് ഖത്തര്‍

0

പണം വാങ്ങി സര്‍വീസ് നടത്താനാണെങ്കില്‍ ഖത്തര്‍ എയര്‍വേയ്‌സും തയ്യാറാണെന്ന് ഖത്തര്‍ അറിയിച്ചു. എയര്‍ ഇന്ത്യക്ക് ദോഹയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കുകയായിരുന്നു ഖത്തര്‍.

എയര്‍ ഇന്ത്യ പണം വാങ്ങിയാണ് ഇന്ത്യക്കാരെ മടക്കി കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് ദോഹയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചത്. പണം ഈടാക്കി ഇന്ത്യക്കാരെ കൊണ്ടുപോകാന്‍ തങ്ങളുടെ വിമാന സര്‍വീസും തയ്യാറാണെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

സാധാരണ അടിയന്തര സാഹചര്യത്തില്‍ പൗരന്മാരെ ഒഴുപ്പിക്കുമ്പോള്‍ രാജ്യങ്ങള്‍ പണം ഈടാക്കാറില്ല. ഇതാണ് ഖത്തറെ ചൊടിപ്പിച്ചത്. ഖത്തറിന് പിന്നാലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഇതേ നിലപാട് എടുക്കുമെന്നാണ് സൂചന.