രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ഭാഗികമായി ആരംഭിക്കാന്‍ തീരുമാനമായി. മറ്റന്നാള്‍ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 15 ട്രെയിനുകളാണ് സര്‍വീസ് നടത്തുക.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകും. ഐആര്‍സിടിസി ബുക്കിംഗ് നാളെ വൈകീട്ട് നാലിന് ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു.
മാസ്‌ക്ക് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായിരിക്കും. മറ്റ് നിര്‍ദേശങ്ങളും യാത്രക്കാര്‍ പാലിക്കണമെന്നും റെയില്‍വെ അറിയിപ്പില്‍ വ്യക്തമാക്കി.