ഇന്ത്യയില്‍ നിന്നുള്ള വിമാനത്തിന് ഖത്തറില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചു. ഇന്ത്യയിലേക്ക് വരാന്‍ തയ്യറായി ദോഹ വിമാനത്താവളത്തില്‍ എത്തിയ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായി. വിവരമറിയാതെ ഇപ്പോഴും പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 373 വിമാനത്തിനാണ് അനുമതി നിഷേധിച്ചത്. 182 യാത്രക്കാര്‍ ഇന്ന് ഇന്ത്യയില്‍ എത്തേണ്ടതായിരുന്നു. തിരുവനന്തപുരത്ത് ഇറങ്ങേണ്ട വിമാനമാണിത്. വൈകീട്ട് 6.30ന് ദോഹയില്‍ നിന്ന് തിരുവനന്തപരുത്തേക്ക് വരാനിരിക്കുകയായിരുന്നു. ഇനി എന്നാണ് ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് വിമാനം എന്നറിയില്ല. ഇതോടെ ഖത്തറിലെ ഇന്ത്യക്കാര്‍ വിഷമത്തിലായി.