HomeIndiaനീട്ടുമോ ലോക്ക്ഡൗണ്‍

നീട്ടുമോ ലോക്ക്ഡൗണ്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തിന് അടുത്ത് എത്തിയതോടെ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചെേതാ രാജ്യം വീണ്ടും ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച് സംസാരിച്ച് തുടങ്ങി. മുഖ്യമന്ത്രിമാരുമായി വീണ്ടും വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുമെന്ന് കൂടി ആറിയിച്ചതോടെ ലോക്കഡൗണ്‍ നീട്ടും എന്ന വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം കൂടി.

ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളാണ് നിലവില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളും ഇതേ ചിന്തയിലാണെന്നാണ് സൂചന. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്. നാളെ ഉച്ചതിരിഞ്ഞ് മൂന്നിനാണ് വീഡിയോ കോണ്‍ഫറന്‍സിങ്. രാജ്യത്തെ പൊതുഅവസ്ഥയും ലോക്ക്ഡൗണ്‍ നീട്ടേണ്ട കാര്യങ്ങളുമെല്ലാം ചര്‍ച്ചയാവും. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്താവും തീരുമാനം.

ഇതിന് മുന്നോടിയായി ഇന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരും ഹെല്‍ത്ത് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 100 ട്രെയിനുകള്‍ വരെ ഓടിക്കാനുള്ള തീരുമാനം ഇന്നുണ്ടായി എന്നാണ് വാര്‍ത്തകള്‍. ബംഗാള്‍ സര്‍ക്കാരിന്റെ വാശി മൂലം ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികള്‍ക്ക് പോകാനാവാത്ത സ്ഥിതിയാണ്.

Most Popular

Recent Comments