HomeKeralaഹൈക്കോടതി സര്‍ക്കാരിനൊപ്പം

ഹൈക്കോടതി സര്‍ക്കാരിനൊപ്പം

അതിര്‍ത്തി കടക്കാന്‍ പാസ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവെച്ച് ഹൈക്കോടതി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി.

ഇപ്പോള്‍ വാളയാര്‍ അടക്കമുള്ള അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കണം. എന്നാല്‍ പാസ് ഇല്ലാതെ വരുന്നവര്‍ ഇത് അവസരമായി കാണണ്ട. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കേരളത്തിലേക്ക് വരുന്നവര്‍ അനുസരിക്കണം. റെഡ് സോണ്‍ പോലുള്ള പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും പാസ് അത്യാവശ്യമാണെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു.

Most Popular

Recent Comments