ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പാലിക്കണം.
അവശ്യ സേവനങ്ങള്‍, പാല്‍ വിതരണവും സംഭരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവക്കാണ് അനുമതി. യാത്രകള്‍ അവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂവെന്നും സര്‍ക്കാര്‍ അറിയിക്കുന്നു