ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു. 2109 പേര്‍ മരിച്ചതായാണ് കണക്ക്. എന്നാല്‍ ഔദ്യോഗിക കണക്കില്‍ ഇത് 1981 ആണ്. രോഗബാധിതരുടെ എണ്ണം 62,939 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 127 പേരാണ് കോവിഡ് മൂലം മരിച്ചത്.
മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് തൂടങ്ങിയ ചില സംസ്ഥാനങ്ങളിലാണ് രോഗം കൂടുതല്‍ പടരുന്നത്, മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നിട്ടുണ്ട്. ഗുജറാത്തില്‍ 7097 രോഗികളുണ്ട്. ഇവിടെ ഇതുവരെ 472 പേര്‍ മരണമടഞ്ഞു.
ഇതിനിടെ ലോകത്ത് മരണം 2,80,000 പിന്നിട്ടു. രോഗബാധിതര്‍ 41 ലക്ഷമായി.റഷ്യ ലോകത്തെ ഭയപ്പെടുത്തുകയാണ്. പ്രതിദിനം 10,000 പുതിയ രോഗികള്‍ എന്ന നിലയിലാണ് റഷ്യ.




































