ചോര തന്നെ ചിലര്‍ക്ക് കൗതുകം

0

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുക്കുകയാണെന്ന പ്രചാരണം അടിസഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. ക്ഷേത്രങ്ങളുടെ ഫണ്ട് എടുക്കുകയല്ല കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വ്യക്തമാണ്. ബജറ്റുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. വരുമാനമില്ലാത്തതും തകര്‍ന്നു കൊണ്ടിരിക്കുന്നതുമായ ക്ഷേത്രങ്ങളെയും സര്‍ക്കാര്‍ സഹായിക്കുകയാണ്.

രാജ്യത്ത് നിരവധി പ്രമുഖ ക്ഷേത്രങ്ങള്‍ കോടിക്കണക്കിന് രൂപയാണ് അതത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. സോമനാഥ ക്ഷേത്രം പോലുള്ള മഹാക്ഷേത്രങ്ങളും കോടികളാണ് നല്‍കിയത്. ഇവിടെ ഈ മഹാമാരിക്കിടയിലും ചിലര്‍ക്ക് ചോര തന്നെ കൗതുകം എന്ന നിലയാണ്. ഇത് ദുഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.