നാം തയ്യാറാണ്

0

കോവിഡ് മഹാമാരിയില്‍ ഏറ്റവും മോശമായ സാഹചര്യം നേരിടാന്‍ രാജ്യം തയ്യാറെടുത്തു കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. പല വികസിത രാജ്യങ്ങളില്‍ ഉണ്ടായ പോലുള്ള അതിഗുരുതര സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും നമ്മള്‍ തയ്യാറാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ സ്ഥിതി മെച്ചപ്പെടുകയാണ്. മരണനിരക്ക് 3.3 ശതമാനത്തില്‍ തുടരുന്നു. രോഗമുക്തി 29.9 ശതമാനമാണ്.

കോവിഡ് രോഗികള്‍ക്കായി 843 ആശുപത്രികള്‍ സജ്ജമാക്കണം. 1,65,991 കിടക്കകള്‍ ഇവിടെ സജ്ജമാണ്. കൂടാതെ രാജ്യത്ത് 1991 ആരോഗ്യ കേന്ദ്രങ്ങളിലായി 1,35,643 കിടക്കകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 60 ശതമാനവും എട്ടു നഗരങ്ങളില്‍ നിന്നുള്ളതാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, പൂനെ, താനെ, ഇന്ദോര്‍, ചെന്നൈ, ജയ്പൂര്‍ നഗരങ്ങളാണ് അവയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.