പ്രവാസികള്‍ക്ക് കോവിഡ്

0

സംസ്ഥാനത്ത് എത്തിയ പ്രവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. രണ്ട് പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്.  രണ്ടുപേരും വിദേശത്ത് നിന്ന് വിമാനത്തില്‍ എത്തിയവര്‍. കോഴിക്കോടും കൊച്ചിയിലും ചികിത്സയിലാണിവര്‍. ഇന്ന് ഒരാളുടെ പരിശോധന ഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി.

സംസ്ഥാനത്ത് ചികിത്സയില്‍ ഉള്ളവര്‍ …17

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്ന പ്രവാസികള്‍ക്ക് കര്‍ശന പരിശോധന വേണം.

രോഗം സ്ഥിരീകരിക്കുന്നവരുടെ കൂടെ വന്നവരെയും പരിശോധിക്കും

പ്രവാസികളുടെ നിരീക്ഷണത്തിന് നോഡല്‍ ഓഫീസര്‍

കോവിഡ് കേസുകള്‍ കൂടിയാല്‍ 27 കോവിഡ് ആശുപത്രികള്‍ കൂടി

സംസ്ഥാനത്തേക്ക് വരുന്നവര്‍ പാസ് നീര്‍ബന്ധമായും കൊണ്ടുവരണം

പാസില്ലാത്തവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല

മുന്‍ഗണന പ്രകാരമേ പ്രവേശനം അനുവദിക്കൂ

അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ എല്ലാവര്‍ക്കും ബാധകം

രാജ്യത്തിന്റെ നാല് പ്രദേശങ്ങളില്‍ പ്രവാസികള്‍ക്കായി ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിക്കും