പരിശോധിക്കാതെ ഡിസ്ച്ചാര്‍ജ് ചെയ്യാം

0

ആശുപത്രിയില്‍ ചുകിത്സയിലുള്ള കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡിസ്ച്ചാര്‍ജ് ചെയ്യുന്നതിന് രോഗിയുടെ ആരോഗ്യനിലയാണ് കണക്കിലെടുക്കുക.

നേരിയ രോഗലക്ഷണം ഉള്ളവരില്‍ മൂന്ന് ദിവസമാി പനി ഇല്ലാതിരിക്കുകയും 10 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താന്‍ ടെസ്റ്റ് ചെയ്യാതെ തന്നെ ഇനിമുതല്‍ ഡിസ്ച്ചാര്‍ജ് ചെയ്യാം. എന്നാല്‍ വീട്ടില്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഉണ്ടാകും.

ഇതുപോലെ രോഗതീവ്രത കുറഞ്ഞവരില്‍ പനി മൂന്ന് ദിവസത്തിനകം മാറുകയും ഓക്‌സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തിന് മുകളില്‍ നില്‍ക്കുകയും ചെയ്താന്‍ 10 ദിവസത്തിന് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്യാം. വീട്ടില്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഇവര്‍ക്കുമുണ്ടാകും. മൂന്ന് ദിവസത്തിനകം പനി മാറാതിരിക്കുകയും ഓക്‌സിജന്‍ തെറാപ്പി തുടരുകയും ചെയ്യുകയാണെങ്കില്‍ ഡിസ്ച്ചാര്‍ജ് വൈകും. രോഗലക്ഷണങ്ങള്‍ പൂര്‍ണമായി മാറിയ ശേഷമായിരിക്കും ഡിസ്ച്ചാര്‍ജ്. ഗുരുതരമായി രോഗം ബാധിച്ചവര്‍ക്ക് മാത്രം ഡിസ്ച്ചാര്‍ജിന് മുന്‍പ് കോവിഡ് ടെസ്റ്റ് മതിയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.