ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം രണ്ടേമുക്കാല്‍ ലക്ഷം കടന്നതായി ലോകാരോഗ്യ സംഘടന. 2,76,216 ആണ് മരണസംഖ്യ. കോവിഡ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നിട്ടുണ്ട്. 40,12,857 പേരിലധികം രോഗികളുണ്ടെന്നാണ് കണക്ക്. 13,85,186 ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്.
അമേരിക്കയിലും റഷ്യയിലുമൊക്കെ മരണവും രോഗികളും കൂടുകയാണ്. അമേരിക്കയില്‍ രോഗബാധിതര്‍ 13 ലക്ഷം കടന്നു. റഷ്യയില്‍ 1,80,000ല്‍ അധികം രോഗികളുണ്ട്. ഇറ്റലിയില്‍ മരണം 30,000 കടന്നു. ഇന്ത്യയില്‍ മരണം 1886 ആയി ഉയര്‍ന്നു. രോഗബാധിതര്‍ 56,000 കവിഞ്ഞു.